Sunday, 5 April 2009

തേനും വയമ്പും.....[song]


thenum vayambum | Music Upload


Film........Thenum vayambum [1981]
Lyrics......Bichu Thirumala
Music.......Raveendran
Singer......S Janaki [original singer]

23 comments:

lakshmy said...

ഇത് പാവം ലച്ച്‌മി...[എന്നിട്ടും അഹങ്കാരത്തിന് വല്ല കുറവുമുണ്ടോ?!! അല്ലെങ്കിൽ പിന്നെ ഇങ്ങനൊക്കെ....]

ഹരീഷ് തൊടുപുഴ said...

ലക്ഷ്മീ,

ഇത്തിരി കൂടി ശരിയാവാനുണ്ട് എന്നാണെന്റെ അഭിപ്രായം..

ഏ.ആര്‍. നജീം said...

ഇവിടെ ആദ്യമായാണ് വരുന്നത്. വലിയ മുന്‍‌ധാരണകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാവണം. ഇഷ്ടായി ഈ ഗാനം.

അനില്‍@ബ്ലോഗ് said...

വളരെ ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്.
ആ ഫീല്‍ കളയാതെ പാടിയിട്ടുണ്ട് ലക്ഷ്മി.
ആശംസകള്‍.

...പകല്‍കിനാവന്‍...daYdreamEr... said...

:)
ആശംസകള്‍ ലച്ച്‌മി...

നിരക്ഷരന്‍ said...

അത് ശരി, ഈ വക പരിപാടികളും കൈയ്യിലുണ്ടല്ലേ ? ഞാന്‍ കരുതി ചിത്രരചന മാത്രമേയുള്ളൂ എന്ന്.

ഇനി എന്റെ അഭിപ്രായം പറയട്ടെ ?
ഇനിയും നന്നാക്കാന്‍ ലക്ഷ്മിക്കാകും. ശബ്ദം വളരെ നല്ലതാണ്. (ഐഡിയാ സ്റ്റാര്‍ സിംഗര്‍ സ്ഥിരമായി കാണുന്നതുകൊണ്ട് വിമര്‍ശനം ഇപ്പോള്‍ വളരെ എളുപ്പമാണ്.)

എനിക്ക് തോന്നിയ പിശകുകള്‍.

1.വണ്ണാത്തിപ്പുള്ളുകള്‍ പാടി എന്നത് ചരണത്തില്‍ ഒരുവിധം ഭേദമായിരുന്നു. ബാക്കിയുള്ളിടത്തൊക്കെ പെട്ടെന്ന് അരക്കട്ട മേലെ പാടിയതുപോലെ.
2.ചരണത്തിലെ ‘നാവില്‍ത്തൂ‍കും‘ തീരെ ശരിയായില്ല.
3.‘ലാല ലാല‘യും ശരിയായില്ല. അവിടെയൊക്കെ കുറച്ചുകൂടെ സോഫ്റ്റാകാമായിരുന്നു. പാട്ട് അവസാനിക്കാന്‍ പോകുകയല്ലേ ? ഒരു അവരോഹണമല്ലേ അവിടെ വേണ്ടത് ?

ഹോ.... ബാത്ത് റൂമില്‍പ്പോലും ‘താമസമെന്തേ വരുവാന്‍‘ സിങ്ങാത്തവന്‍, കഷ്ടപ്പെട്ട് ഇത്രയുമൊക്കെ നന്നായി പാടിയ ഒരു നാട്ടുകാരിയുടെ പാട്ടിനെ കീറിമുറിച്ച് അഭിനവ ‘ബ്ലോഗ് ശരത് ജഡ്ജ്‘ ആയപ്പോള്‍ എന്തൊരാ‍ശ്വാസം... :) :) :)

ഞാനീ ഭാഗത്തേ വന്നിട്ടില്ല...... :) :)

പൊറാടത്ത് said...

ഉം.. ഉം.. മ്മള് ഇതൊക്കെ എത്ര കേട്ടേക്ക്ണൂ‍...

നന്നായിരിയ്ക്കുന്നൂ ലക്ഷ്മീ..(ശരത് സ്റ്റൈൽ)

ബാക്ക്യൊക്കെ നിരൻ പറഞ്ഞൂല്ലൊ.. :)

പാമരന്‍ said...

നന്നായിട്ടുണ്ടു ടീച്ചറെ. ഇടയ്ക്കിടെ ഇങ്ങനെ ഓരോന്നു പോരട്ടെ.

ശ്രീഹരി::Sreehari said...

സകലകലാവല്ലഭയ്ക്ക് ആശംസകള്‍ :)

Typist | എഴുത്തുകാരി said...

അഹങ്കാരം ഒട്ടും കുറക്കണ്ട. ആശംസകള്‍.

ശ്രീ said...

കൊള്ളാം ലക്ഷ്മീ... ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍.

ഇഷ്ടമുള്ള ഒരു ഗാനമാണ് ഇത്, ആസ്വദിച്ചു കേട്ടു. :)

നിരക്ഷരന്‍ ചേട്ടാ... ഇതാര്? ബൂലോകത്തെ ശരത്തോ? ;)

ഹരിശ്രീ said...

മനോഹരമായിരിയ്കുന്നു...
അഭിനന്ദനങ്ങള്‍

:)

the man to walk with said...

haa sangathikalokke vannittundu..:)

ശ്രദ്ധേയന്‍ said...

നന്നായിട്ടുണ്ട് മോളെ... സത്യം പറയാലോ... കിടിലന്‍... എന്നാ ശബ്ദമാ ഇത്... ശ്രുതി സ്വല്‍പ്പം കൂടി ശ്രദ്ധിക്കണം കേട്ടാ.... പിന്നെ വാനമ്പാടി എന്നിടത്ത് സംഗതി വന്നില്ലല്ലോ മോളെ... എന്ത് പറ്റീ...? (മേല്‍ വാചകങ്ങള്‍ ആരുടെ ശൈലിയിലാണ് വായിക്കേണ്ടത് എന്ന് പറയേണ്ടല്ലോ..?) :))

ഇഷ്ടായി ലച്മീ...

കെ.കെ.എസ് said...

വളരെ നന്നaയിരിക്കുന്നു ..രവീന്ദ്രൻ മാസ്റ്ററുടെ ഈ ഗാനം അതിന്റെ ഭാവമുൾക്കോണ്ട് പാടിയിരിക്കുന്നു..

പാവപ്പെട്ടവന്‍ said...

ഇത് പാവം ലച്ച്‌മി ...?????
ഗൊച്ചു.. ഗള്ളി .. ഭയങ്കരി
നന്നായിരിയ്ക്കുന്നൂ ലക്ഷ്മീ
ആശംസകള്‍

lakshmy said...

സന്ദർശനങ്ങൾക്കും വിമർശനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കുമൊക്കെ നന്ദി. എന്നാൽ കഴിയും വിധം ഇനിയും നന്നാക്കാൻ ശ്രമിക്കാം :)[കഴിയില്ലാത്തൊരു കാര്യമാനെന്നു തോന്നുന്നു ഞാൻ പ്രോമിസ് ചെയ്യുന്നത്. എങ്കിലും..]

മേരിക്കുട്ടി(Marykutty) said...

നന്നായി പാടും, അല്ലേ? കൊള്ളാല്ലോ..

സജി said...

ഇന്നാണ് കേട്ടത്.
വളരെ നന്നായിട്ടുണ്ടല്ലോ!
I like your selections.

സജി said...

ഇതു “പാവം” ലച്ച്മി ന്ന് പറഞ്ഞതു മാത്രം മനസ്സിലായില്ല!

Najeeb Chennamangallur said...

ലക്സ്മി
ഗലക്കി നു മാത്രം ഞമള്‍ പറയാണു.

സുപ്രിയ said...

ഒരു 24 മാര്‍ക്ക് തന്നിരിക്കുന്നു.

അടുത്ത റൌണ്ടില്‍ കുറച്ചൂടെ നന്നാക്കണം. പിച്ചു ശരിയാക്കാന്‍ ഇടക്കൊക്കെ സ്വയം പിച്ചി നോക്കണം. പറ്റുമെങ്കില്‍ രാവിലെ 4മണിമുതല്‍ 6 മണിവരെ കഴുത്തുവരെ വെള്ളത്തിലിറങ്ങി സാധകം ചെയ്തോളൂ..

നല്ല 'ഫാവി' യുണ്ട്

lakshmy said...

മേരിക്കുട്ടി(Marykutty)...നന്ദി :) നന്നായി പാടുംന്ന് തോന്നണില്ല. എന്താണ്ടൊക്കെ പാടി ഒപ്പിക്കും :)

സജി...നന്ദി അച്ചായാ. ലച്ച്മി പാവായതു കൊണ്ട് തന്നെ പറഞ്ഞതാ [ഗ്‌ർ‌ർ‌ർ‌ർ‌ർ‌ർ]

Najeeb Chennamangallur...ഡാങ്കു ഡാങ്കു :)

സുപ്രിയ...ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ
അങ്ങനൊരു ശിക്ഷ തരണായിരുന്നോ? രാവിലെ നാലു മണി എന്നു പറഞ്ഞാൽ എന്താ?!!
ഇനി മുതൽ ഇടക്കിടക്കു പിച്ചി നോക്കുന്നുണ്ട് കെട്ടോ. പിന്നെ 24 മാർക്ക് ഔട്ട് ഓഫ് ഹൻഡ്രെഡ് ആണോ? :( ഞാനീ പണി നിറുത്തി :((
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദീട്ടോ :)