Tuesday 4 August 2009

അമ്പാടി തന്നിലൊരുണ്ണീ....[ഗാനം]


ambadi thannil | Online recorder

ചെമ്പരത്തിക്കു വേണ്ടി
ജി ദേവരാജന്‍ സംഗീതം നല്‍കി
വയലാര്‍ രചിച്ച്
പി മാധുരി ആലപിച്ച
അമ്പാടി തന്നിലൊരുണ്ണി

അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയില്‍ ഗോപിപ്പൂ
ഉണ്ണിയ്ക്കു മുടിയില്‍ പീലിപ്പൂ

ഉണ്ണിയ്ക്കു തിരുമാറില്‍ വനമാല
ഉണ്ണിയ്ക്കു തൃക്കയ്യില്‍ മുളമുരളി
അരയില്‍ കസവുള്ള പീതാംബരം
അരമണികിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ‍ ഉണ്ണാന്‍ വാ‍ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കളിയ്ക്കാന്‍ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാന്‍ യമുനാജലം
ഒളികണ്‍ പൂ ചാര്‍ത്താന്‍ സഖിരാധാ
യദുകുലരാഗിണി പ്രിയരാധാ
ഉണ്ണീ വാ ഉണര്‍ത്താന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

[ലിറിക്സിനും ഡീറ്റെയ്ല്സിനും മാണിക്യേച്ചിയോട് കടപ്പാട്]

49 comments:

Jayasree Lakshmy Kumar said...

ഈ ഗാനസമർപ്പണം, ഇതെന്നോട് പാടാൻ ആവശ്യപ്പെട്ട, ഇതിന്റെ ലിറിക്സും മറ്റു ഡിറ്റെയ്‌ത്സും തന്ന മാണിക്യേച്ചിക്ക് :)
മാണിക്യേച്ചീ...ദാ പിടിച്ചോ

[ഗായിക ഒളിവിലാണ്. സത്യമായിട്ടും തല്ലു പേടിച്ചിട്ടാണ് :)]

സജി said...

ശരിയായില്ലെങ്കില്‍ ഒളിവില്‍ പ്പോയാലും രക്ഷയില്ല.
പിന്നെ, ഇത് ഒളിവില്‍പ്പോകേണ്ട കാര്യമില്ല!

ശ്രീ said...

നന്നായിട്ടുണ്ട്, ലക്ഷ്മീ. ഒളിവില്‍ പോകേണ്ടതില്ല കേട്ടൊ
:)

Sherly Aji said...

ഒരു പാട്‌ തവണ ഞാന്‍ പാട്ടു കേട്ടു............കൊള്ളാം.........എനിയും ഇതു പോ‍ലെ വരട്ടെ ..........എല്ലാ നന്മകളും

വീകെ said...

നന്നായി പാടിയിട്ടുണ്ടല്ലൊ ലക്ഷ്മിയേച്ചി...
പിന്നെന്തിനാ പാട്ടുകാരിയെ ഒളിവിൽ വിട്ടെ...?

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, നന്നായിട്ടുണ്ട്.
ആശംസകള്‍

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ടല്ലോ.‍

siva // ശിവ said...

നെറ്റ് വളരെ സ്ലോ..... പിന്നൊരിക്കല്‍ അഭിപ്രായം പറയാം...

കണ്ണനുണ്ണി said...

ലക്ഷ്മി ഗാനം നന്നായി ട്ടോ..

Jayasree Lakshmy Kumar said...

സജി...നന്ദി അച്ചായാ, ആദ്യ കമന്റിന് :)
“ഒളിവിലാണ്“ എന്നു പറഞ്ഞത് നമതിന്റെ, എനിക്കിഷ്ടപ്പെട്ട ഒരു പോസ്റ്റിന്റെ ടൈറ്റിൽ ചുമ്മാ ഒന്നു ഇമിറ്റേറ്റ് ചെയ്തു പറഞ്ഞതല്ലേ :)

ശ്രീ...നന്ദി :) ഒളിവിലായാലും ഇടക്കിടക്കു വന്നു ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു :)

Sherly Aji ...നന്ദി ഷേർളി :)

വി.കെ...നന്ദി വി.കെ. :) ഒളിവിൽ പോയാലും എത്രടം വരെ പോകാൻ !!

അനിൽ@ബ്ലൊഗ്...നന്ദി :)

Typist | എഴുത്തുകാരി...നന്ദി ചേച്ചി :)

കുമാരന്‍ | kumaran ...നന്ദി :)

siva // ശിവ...ഒ.കെ ശിവാ. നോ പ്രോബ്ലം. വിസിറ്റിനും മറുപടിക്കും നന്ദി :)

കണ്ണനുണ്ണി...നന്ദി :)

smitha adharsh said...

നന്നായിട്ടുണ്ട് ട്ടോ..എന്‍റെ മോളും കേട്ടു...
പിന്നേം കേള്‍ക്കണംന്നും പറഞ്ഞു ഇവിടെ ചുറ്റിപറ്റി ഇരിപ്പുണ്ട്..

Viswaprabha said...

നെറ്റിൽ ഈയിടെയായി പലരും ഇഷ്ടംപോലെ പാട്ടുകൾ പാടി പോസ്റ്റുചെയ്യുന്നുണ്ടു`. മിക്കവാറും എല്ലാതും മെച്ചപ്പെട്ടവ തന്നെ. വെറുതെ നന്നായി എന്നും പറഞ്ഞു് കമന്റിടാൻ അതുകൊണ്ടുതന്നെ തോന്നാറില്ല.

പക്ഷേ ഇതങ്ങനെയല്ല! അതിസുന്ദരമായിട്ടുണ്ട് ഈ ആലാപനം എന്നു പ്രത്യേകം പറയാതെ വയ്യ. അനുപല്ലവിയിൽ ശ്രുതി സ്വല്പം മുകളിലേക്കു പോയോ എന്നൊരു സംശയം. ചില അക്ഷരങ്ങൾ ഒന്നുകൂടി സ്ഫുടമാകാമായിരുന്നു എന്നൊരു തോന്നൽ. അതൊഴിച്ചാൽ അതിഗംഭീരം.

ഗമകങ്ങളുടെ രാജ്ഞിയാണു്, അല്ലേ?
:)

ഈ പാട്ടു് ഇനി എന്റെ കാറിൽ സ്ഥിരമായി കേൾക്കാം :)

പൊറാടത്ത് said...

സംഭവം ഉഷാറായീട്ടുണ്ടല്ലോ..

ഒളിവില്‍നിന്നും വേഗം പുറത്ത് വന്നില്ലെങ്കില്‍ ഒളിച്ചിരിയ്ക്കുന്നിടത്ത് വന്ന് തല്ലും, പറഞ്ഞേക്കാം.. :)

Jayasree Lakshmy Kumar said...

smitha adharsh...നന്ദി സ്മിത :) മോളൂട്ടിക്കും നന്ദീട്ടോ :))

ViswaPrabha | വിശ്വപ്രഭ...നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി :)
ഇതെന്തോ അങ്ങിനെ അങ്ങൊത്തതാണ്. എനിക്കറിയാം എനിക്ക് വലിയ റേഞ്ച് ഒന്നുമില്ലാന്ന്. പക്ഷെ ചിലർക്ക് “ചില” പാട്ടുകൾ വലിയ തെറ്റില്ലാതെ പാടാൻ കഴിയാറില്ലേ. ഒരുപക്ഷെ എനിക്കീ പാട്ട് അത്തരത്തിൽ ഒന്നാകാം. ഒറ്റ ടെയ്ക്കിൽ പോസ്റ്റ് ചെയ്യാൻ ധൈര്യം തോന്നിയ ആദ്യത്തെ പാട്ടും ഇതാണ്. ഭഗവാൻ അനുഗ്രഹിച്ചു എന്ന് ഞാൻ എന്റെ ഫ്രെൻഡ്സിനോട് ചുമ്മാ പറഞ്ഞു :)
വീണ്ടും വീണ്ടും നന്ദി പറയാൻ തോന്നുന്നത് മാണിക്യേച്ചിയോടാണ്. ഞാനൊരിക്കലും പാടാൻ ഉദ്ദേശിച്ചിരുന്ന ഒന്നല്ല ഇത്. ഇതെന്നെ കൊണ്ട് പാടിച്ചതിന്, എന്റെ കൊച്ചു സന്തോഷങ്ങളിലേക്കെടുത്തു വയ്ക്കാൻ ഒന്നു കൂടി തന്നതിന് :)
പറഞ്ഞ കറക്ഷൻസ് ശ്രദ്ധിച്ചോളാം കെട്ടോ :)

പൊറാടത്ത്...മേണ്ടാ...മേണ്ടാ..ഒരു കൈവീശിനു കാണില്ല ഞാൻ :)
അഭിപ്രായത്തിന് നന്ദീട്ടോ :)

സു | Su said...

ലക്ഷ്മീ, കേട്ടു. ലക്ഷ്മിക്ക് ഈ പാട്ട് ഇനിയും നന്നായി പാടാൻ കഴിയുമായിരുന്നു എന്നാണെന്റെ അഭിപ്രായം. (എനിക്ക് പാടാൻ അറിയില്ല, കേട്ടപ്പോ അങ്ങനെ തോന്നി). :)

മാണിക്യം said...

അലസതയോടെ മെയില്‍ നോക്കുമ്പോള്‍ ഒര്‍കൂട്ട് മെസെജ് സ്ക്രാപ്പ് വന്നു, ലോഡ് ഇറക്കാന്‍ കിടക്കുന്നു എന്ന്-
"A gift is waiting there for you :)) .."
ഒറ്റ ക്ലിക്കില്‍ ഇവിടെ എത്തി...

ലക്ഷ്മിയുടെ ചെമ്പരത്തിയിലെ "ചക്രവർത്തിനി" പാട്ട് കേട്ടപ്പോള്‍ മാധുരിയെ ഓര്‍മ വന്നു...
"ആമ്പാടി തന്നിലൊരുണ്ണി.."സാധിച്ചാല്‍ ഒന്നു പാടൂ... എന്നു മടിച്ചു മടിച്ചാണു പറഞ്ഞത് ..
പാടി കേട്ടപ്പോള്‍ സത്യത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളില്‍ ഒന്നായി...

"അമ്പാടിതന്നിലൊരുണ്ണീ.."ആയിരം വട്ടം
വേണേലും ഒരു ഇരുപ്പിനു കേള്‍ക്കാം

ഏറേ നന്ദി


'ജിന്നത്തില്‍ ഫിര്‍ദോസിന്റെ'
പഴേ പരസ്യം ​ഓര്‍ക്കുന്നോ?
ഒളിച്ചു വച്ചാലും ഒളിച്ചിരിക്കില്ല ..
അതാ ഇപ്പോള്‍ ലക്ഷ്മീ...
ഈ സ്വരം ഇനി ബൂലോകര്‍ക്കു സ്വന്തം....

പൈങ്ങോടന്‍ said...

ഇത് നന്നായി പാടിയിട്ടുണ്ട്. ആദ്യത്തെ നാലുവരി മാത്രം കേട്ടപ്പോള്‍ എന്തോ ഒരു കുഴപ്പം ഉള്ളതായി തോന്നി.എന്താണു കുഴപ്പമെന്ന് ചോദിച്ചാല്‍ അറിയില്ല :)

Jayasree Lakshmy Kumar said...

സു | Su...നന്ദി :) ഇതൊക്കെയാണ് എന്റെ മാക്സിമം എന്നെനിക്കു തോന്നണു സു. ന്നാലും ശ്രമിക്കാട്ടോ :)

മാണിക്യേച്ചീ...നന്ദി, നന്ദി, നന്ദി മാത്രം :))

പൈങ്ങോടന്‍...നന്ദി :)

ഇരുമ്പുഴിയൻ said...

thanx

OAB/ഒഎബി said...

അപ്പൊ ഇനി ഏതെങ്കിലും ഒരു റിയാലിറ്റിയിൽ കാണാം അല്ലെ....:)

സെറീന said...

മനോഹരമായിരിയ്ക്കുന്നു.

അരുണ്‍ കരിമുട്ടം said...

ലക്ഷ്മിക്കും മാണിക്യചേച്ചിക്കും ആശംസകള്‍

മുസാഫിര്‍ said...

നന്നായിരിക്കുന്നു ലക്ഷ്മി.ഭാവം ഉൾക്കൊണ്ട് നല്ല ആത്മാർത്ഥതയോടെ പാടിയിരിക്കുന്നു.ഇനി മാസം ഒരെണ്ണമെൻകിലും വെച്ചു പോസ്റ്റ് ചെയ്യണം.അടുത്ത റികവസ്റ്റ് അയച്ചോട്ടേ ?

ഹിമശൈലസൈകതഭൂമിയില്‍ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നൂ (ഹിമശൈല)

ശാലിനി എന്റെ കൂട്ടുകാരിയിൽ മാധുരി പാടിയത്.

ബിനോയ്//HariNav said...

ലക്ഷ്മി, നന്നായി പാടിയിരിക്കുന്നു. മനോഹരമായ ശബ്ദം.(അതിന്‍റെ ക്രെഡിറ്റ് ലക്ഷ്മിക്ക് തരില്ല :) )

ഒളിവില്‍‌ നിന്നിറങ്ങി പാട്ടുകള്‍ തുടരുക. മുഷിയില്ല :)

Jayasree Lakshmy Kumar said...

ഇര ...നന്ദി :)

OAB...നന്ദി :) എന്റെ അതി വിദൂരമായ “ഇമാജിനേഷനുകളി“ൽ പോലും എത്തി നോക്കിയിട്ടില്ല ഒരു റിയാലിറ്റി ഷോ. സംഗീതം പഠിക്കണമെന്നുണ്ടായിരുന്നു. പഠിക്കാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ട്. അതിനപ്പുറം ഒരാഗ്രഹവും സംഗീതത്തെ കുറിച്ച് ഇതു വരെ ഇല്ല :)

സെറീന...നന്ദി കവേ. ഇവിടെ കണ്ടതിൽ അതിയായ സന്തോഷം അറിയിക്കുന്നു :)

അരുണ്‍ കായംകുളം...നന്ദി അരുൺ :)

മുസാഫിര്‍...നന്ദി മുസാഫിർ :) സജസ്റ്റ് ചെയ്ത പാട്ട് എനിക്കൊരുപാടിഷ്ടമുള്ളതാണ്. കരോക്കെ കിട്ടുമോന്നും പാടി ഒപ്പിക്കാൻ പറ്റുമോന്നും നൊക്കാട്ടോ :)

ബിനോയ്//Binoy...നന്ദി ബിനോയ് :) ആ ക്രെഡിറ്റ് എനിക്കു വേണ്ടാട്ടോ. അതു ഞാനെടുത്താൽ അതു തന്നവൻ എന്നോട് പൊറുക്കില്ല :)

Areekkodan | അരീക്കോടന്‍ said...

കൊള്ളാം,

thahseen said...

wow! വളരെ നന്നായിട്ടുണ്ട് !
ഊഞ്ഞാലാ ഊഞ്ഞാലാ .. എന്നാ പാട്ട് പാട്വോ ?
:-)
Thahseen

siva // ശിവ said...

നന്നായി പാട്ട്, എന്നാലും ചിലപ്പോഴൊക്കെ ശബ്ദനിയന്ത്രണം ഇല്ലാതെ പോയി...

മണിഷാരത്ത്‌ said...

അല്‍പ്പം വിറയല്‍ തോന്നുന്നുണ്ടല്ലോ?

ലേഖാവിജയ് said...

നന്നായിതന്നെ പാടിയിട്ടുണ്ട് ലക്ഷ്മീ.ഞാന്‍ ഒരു ലിസ്റ്റ് തരട്ടെ.. ? :)

Jayasree Lakshmy Kumar said...

Areekkodan | അരീക്കോടന്‍...നന്ദി :)

thahseen...നന്ദി :) സജസ്റ്റ് ചെയ്ത പാട്ട് ചെറുപ്പത്തിലെങ്ങോ കേട്ടിട്ടുള്ളത്. ഓർമ്മിപ്പിച്ചതിനു നന്ദി കെട്ടോ. പാട്ടു തപ്പിയെടുത്തു. പക്ഷെ കരോക്കെ.....
അന്വേഷിക്കട്ടെ. കിട്ടിയാൽ ശ്രമിച്ചു നോക്കാം :)

siva // ശിവ...നന്ദി ശിവ :)
ശബ്ദനിയന്ത്രണത്തിൽ ശ്രദ്ധിക്കാം ട്ടോ

മണിഷാരത്ത്‌ ... നന്ദി :)
“അല്‍പ്പം വിറയല്‍ തോന്നുന്നുണ്ടല്ലോ“ ഉണ്ടോ? :) അതും മനസ്സിരുത്താം


ലേഖാവിജയ്...നന്ദി ലേഖാ :) ലിസ്റ്റ്......
തന്നോളൂ “”“”“”“”“ [പേടിച്ചു പോയ്]
കഴിയുന്നതാണെങ്കിൽ പാടാൻ സന്തോഷമേ ഉള്ളു ലേഖാ :)

Jayasree Lakshmy Kumar said...

the man to walk with said...
manoharamaayirikkunnu..
pinne puthiya storiykku commentonnum kandilla

09 August 2009 21:31


ബഷീര്‍ Vallikkunnu said...
ഇവിടെ വന്നു എന്നറിയിക്കാന്‍ ...
സമയം കിട്ടുമ്പോള്‍ ദാ ഇവിടെ
www.vallikkunnu.blogspot.com

10 August 2009 05:54


lakshmy said...
the man to walk with..നന്ദി :) പുതിയ കഥ വായിച്ചു കമന്റിയിട്ടുണ്ട്

ബഷീര്‍ Vallikkunnu...നന്ദി :) ഹാജർ വരവു വച്ചു. അപ്പുറവും ഹാജർ വച്ചിട്ടുണ്ട്

10 August 2009 07:31


Jithendrakumar/ജിതേന്ദ്രകുമാര്‍ said...
കേട്ട പാട്ടിനേക്കാളും മനോഹരം കേള്‍ക്കാത്ത പാട്ടുകളാണെന്നു നിങ്ങളുടെ നാട്ടിലെ ഒരു കവി (കീറ്റ്സ്‌) പറഞ്ഞതു അപ്പടി വിശ്വസിച്ചു സമാധാനിക്കുന്നു.
(പഠിച്ച പണി ഇരുപത്തൊമ്പതും നോക്കിയിട്ടും ഈ പെട്ടി വാതുറക്കുന്നില്ല, എന്തോരം എറര്‍ ബോറ്‍ഡുകളാ ഇങ്ങേരുടെ സ്റ്റോക്കിലെന്നറിയോ!)

10 August 2009 10:39

Jayasree Lakshmy Kumar said...

tha man to walk with, ബഷീർvallikkunnu...ക്ഷമിക്കുക. ലിങ്കിനിട്ട കമന്റ്സ് ഇവിടേക്കു പേസ്റ്റ് ചെയ്ത് ലിങ്ക് ഡെലീറ്റ് ചെയ്യുന്നു

Jithendrakumar/ജിതേന്ദ്രകുമാര്‍ ...നന്ദി :) മെയിൽ ചെയ്ത പാട്ടു കേട്ട് മറുപടി അറിയിച്ചതിൽ സന്തോഷം :)

സുപ്രിയ said...

ഇതും നന്നായിട്ടുണ്ട്. ട്ടോ.

അല്പം എക്കോ കുറയ്ക്കാം എന്നു തോന്നുന്നു. ഇതല്പം കൂടുതലല്ല?

Harikrishnan:ഹരികൃഷ്ണൻ said...

പാടിയതു നന്നായിരിക്കുന്നു ലക്ഷ്മി. Echoയുടേതാണോ എന്നറിയില്ല, സ്വരം ചില സ്ഥലങ്ങളിൽ ഇത്തിരി അടഞ്ഞതു പോലെ ഒരു തോന്നൽ..!! അടുത്ത “റൌണ്ടിൽ” അതും കൂടെ ശരിയാക്കുമല്ലോ - അതുടനെ പ്രതീക്ഷിക്കമല്ലോ അല്ലേ :)

Sureshkumar Punjhayil said...

Enikkishttapetta oru ganam...!
Ashamsakal...!!!

Unknown said...

പാട്ടുകള്‍ ആത്മാവില്‍ തൊട്ടു പാടിയിരിക്കുന്നു...എല്ലാ വിധ ആശംസകളും...
നല്ല കളക്ഷന്‍സ്‌ ആണല്ലോ... അടിപൊളി... പാട്ടികാരി ഒളിവില്‍ നിന്നും നാട്ടിലിറങ്ങിയോ..??

VEERU said...

ഓണാശംസകൾ !!!!

Bijoy said...

Dear Lakshmi

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kallolini.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

പാമരന്‍ said...

സോറി ടീച്ചറെ. ലേറ്റായിപ്പോയി. ഇപ്പോഴാ കേട്ടത്‌. കലക്കീട്ടുണ്ട്‌. ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന്‌ കാച്ചൂ..

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://raadhaanandanandanam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

എറക്കാടൻ / Erakkadan said...

വായിക്കാൻ കുറച്ച്‌ നേരം വൈകി ..ക്ഷമിക്കണം....വരികൾ അന്വേഷിച്ചു നടക്കുകയായിരുന്നു

poor-me/പാവം-ഞാന്‍ said...

പുതിയ സ്റ്റോക്ക് ഉണ്ടോ എന്നറിയാന്‍ വന്നു തിരിച്ചു പോകുന്ന ഒരു മാഞാലിക്കാരന്‍!

Unknown said...

അമ്മയെ കാണണം... എനിക്കിപ്പോ കാണണം... :(

Sirjan said...

വൃന്ദാവനം. നല്ല പേര്. എന്റെ ഹൃദയത്തിൽ ഈ പേരിനുള്ള സ്ഥാനം വളരെ വലുതാണ്.. ഒരിക്കൽ ഞാൻ അവിടെ പോകും..

Thommy said...

Thanks

SUJITH KAYYUR said...

veendum vaayichu.valare nannaayi.

എന്‍.ബി.സുരേഷ് said...

paattukalude paalaazhi aanalle

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?